ലങ്കൻ തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു മർദനം
Friday, April 18, 2025 2:56 AM IST
ചെന്നൈ: ശ്രീലങ്കൻ അതിർത്തിക്കു സമീപം മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന നാല് ഇന്ത്യക്കാരെ ബോട്ടിലെത്തിയ അജ്ഞാതർ ആക്രമിച്ച് കൊള്ളയടിച്ചു. ബുധനാഴ്ച രാത്രി കോടിയക്കരയ്ക്കു സമീപമാണു സംഭവം.
സെൽഫോണുകൾ, മത്സ്യബന്ധന ഉപകരണങ്ങൾ, ജിപിഎസ് സംവിധാനം ഉൾപ്പെടെയുള്ളവ കൊള്ളക്കാർ കവർന്നു . ഇവർ ലങ്കൻ മത്സ്യത്തൊഴിലാളികളാണോ എന്നു വ്യക്തമല്ല.