ഹിന്ദുക്കള്‍ വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്
Friday, April 18, 2025 2:56 AM IST
കോല്‍ക്കത്ത: ഹിന്ദുക്കള്‍ സുരക്ഷയ്ക്കായി വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് പശ്ചിമ ബംഗാളിലെ മുതിര്‍ന്ന ബിജെപി നേതാവ് ദിലീപ് ഘോഷ്.
പര്‍ഗാനാസ് ജില്ലയിലെ ഒരു പൊതുറാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ്, മുര്‍ഷിദാബാദ് കലാപത്തെ പരാമര്‍ശിച്ച് ദിലീപിന്റെ പ്രതികരണം.
“ഹിന്ദുക്കള്‍ ടെലിവിഷന്‍ സെറ്റുകള്‍, റഫ്രിജറേറ്ററുകള്‍, പുതിയ ഫര്‍ണിച്ചറുകള്‍ എന്നിവ വാങ്ങുന്നു. പക്ഷേ അവരുടെ വീട്ടില്‍ ഒരു ആയുധവുമില്ല. എന്തെങ്കിലും സംഭവിക്കുമ്പോള്‍ അവര്‍ പോലീസിനെ വിളിച്ചുകൊണ്ടിരിക്കും. പോലീസ് നിങ്ങളെ രക്ഷിക്കില്ല. പത്തു വര്‍ഷം മുമ്പ് രാമനവമി ഘോഷയാത്രകള്‍ എന്താണെന്ന് ആളുകള്‍ക്ക് അറിയില്ലായിരുന്നു. ഇന്ന് എല്ലാ പ്രദേശങ്ങളിലും ഇത്തരം ഘോഷയാത്രകള്‍ നടക്കുന്നു.
കാരണം, ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദൈവംപോലും ദുര്‍ബലരുടെ കൂടെ നില്‍ക്കില്ല’’- ദിലീപ് ഘോഷ് പറഞ്ഞു.