പലസ്തീൻ അനുകൂല പോസ്റ്റർ: ഏഴു പേർ അറസ്റ്റിൽ
Monday, April 21, 2025 3:20 AM IST
സംഭൽ: യുപിയിലെ സംഭലിൽ പലസ്തീൻ അനുകൂല പോസ്റ്ററുകൾ കണ്ടെത്തിയ സംഭവത്തിൽ ഏഴു പേർ അറസ്റ്റിലായി. നരൗലി പട്ടണത്തിലെ കടകളുടെ ഭിത്തിയിലാണ് "സ്വതന്ത്ര ഗാസ, സ്വതന്ത്ര പലസ്തീൻ’ എന്നെഴുതിയ പോസ്റ്ററുകൾ കണ്ടെത്തിയത്. അസിം, സെയ്ഫ് അലി, റഹീസ്, മത്ലൂബ്, ഫർദീൻ, അർമാൻ, അർബാസ് എന്നിവരാണ് അറസ്റ്റിലായത്.