ഛത്തീസ്ഗഢില്‍ 22 മാവോയിസ്റ്റുകൾ അറസ്റ്റില്‍
Friday, April 18, 2025 2:56 AM IST
ബിജാപുര്‍: ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍നിന്നായി 22 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.
സിആര്‍പിഎഫിന്റെ കോബ്ര സംഘവും സംസ്ഥാന പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് മാവോയിസ്റ്റുകള്‍ പിടിയിലായത്.
19നും 45നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായ മാവോയിസ്റ്റുകള്‍. ഇവരില്‍നിന്ന് ടിഫിന്‍ ബോംബുകള്‍, ജലാറ്റിന്‍ സ്റ്റിക്കുകള്‍, ബാറ്ററികള്‍, ലഘുലേഖകള്‍, മറ്റ് വസ്തുക്കള്‍ കണ്ടെടുത്തതായും ഉദ്യോഗസ്ഥന് പറഞ്ഞു.