കോച്ചിംഗ് സെന്ററുകൾ തെറ്റായ പരസ്യം നൽകരുതെന്ന് സിസിപിഎ
Friday, April 18, 2025 2:56 AM IST
ന്യൂഡൽഹി: തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾക്കെതിരേ രാജ്യത്തുടനീളമുള്ള കോച്ചിംഗ് സെന്ററുകൾക്ക് കർശന നിർദേശവുമായി ഉപഭോക്തൃ സംരക്ഷണ പാനൽ.
2019ലെ ഉപഭോക്തൃ സംരക്ഷണ നിയമവും പരിശീലനമേഖലയിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിന് പുതുതായി അവതരിപ്പിച്ച മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് കോച്ചിംഗ് സെന്ററുകൾക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി (സിസിപിഎ) കർശന നിർദേശം നൽകി.
ഐഐടി-ജെഇഇ, നീറ്റ് തുടങ്ങിയ പ്രധാന മത്സരപരീക്ഷകളുടെ ഫലം പുറത്തുവരുന്നതിനു പിന്നാലെ കോച്ചിംഗ് സ്ഥാപനങ്ങൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ നൽകുന്നത് വ്യാപകമായ ആശങ്ക പരത്തുന്നുവെന്നതിനാലാണ് സിസിപിഎ നിർദേശം.
പരസ്യങ്ങളിൽ പലതും ഉപഭോക്തൃ സംരക്ഷണ നിയമവും പുതിയ മാർഗനിർദേശങ്ങളും ലംഘിക്കുന്നുവെന്നാണ് സിസിപിഎയുടെ കണ്ടെത്തൽ.