സ്റ്റാലിനുമായി എം.എ ബേബി കൂടിക്കാഴ്ച നടത്തി
Monday, April 21, 2025 3:20 AM IST
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുവെന്നു ബേബി പിന്നീട് മാധ്യമപ്രവർത്തകരോടു പറഞ്ഞു. അണ്ണാ ഡിഎംകെ-ബിജെപി സഖ്യം അവസരവാദപരമാണെന്ന് ബേബി കൂട്ടിച്ചേർത്തു.