സെൻഗാറിന് ഇടക്കാല ജാമ്യം
Tuesday, February 4, 2025 2:28 AM IST
ന്യൂഡൽഹി: കോളിളക്കം സൃഷ്ടിച്ച ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന് ഡൽഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. നേത്രശസ്ത്രക്രിയയ്ക്കായാണു ജാമ്യം.
ബുധനാഴ്ച ജയിൽ അധികൃതർ മുന്പാകെ ഹാജരാകണമെന്നും ജസ്റ്റീസ് യശ്വന്ത് വർമയും ജസ്റ്റീസ് ഹരീഷ് വൈദ്യനാഥൻ ശങ്കറും അടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
ഡൽഹി എയിംസിൽ ഇന്നാണ് സെൻഗറിന്റെ ശസ്ത്രക്രിയ. 2017 ലാണ് ഉന്നാവോയിലെ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സെൻഗർ ബലാത്സംഗം ചെയ്തത്.