അനധികൃത മതപരിവർത്തനം: രാജസ്ഥാനിൽ നിയമനിർമാണം
Tuesday, February 4, 2025 3:18 AM IST
ജയ്പുർ: അനധികൃത മതപരിവർത്തനം തടയുന്നതിനു രാജസ്ഥാൻ നിയമനിർമാണത്തിലേക്ക്. നിർബന്ധപൂർവം മതപരിവർത്തനം നടത്തുന്നവർക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുക്കുന്നതുൾപ്പെടെ ഇന്നു നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലിലുണ്ട്.
കുറ്റം തെളിഞ്ഞാൽ പത്തുവർഷം വരെ തടവും അരലക്ഷം രൂപവരെ പിഴയും ആരോഗ്യമന്ത്രി ഗജേന്ദ്ര സിംഗ് ഖിൻസ്വർ അതരിപ്പിക്കുന്ന ബില്ലിൽ നിർദേശിക്കുണ്ട്.
തെറ്റിദ്ധരിപ്പിച്ചോ നിർബന്ധപൂർവമോ സ്വാധീനം ചെലത്തിയോ അതുമല്ലെങ്കിൽ വിവാഹത്തിലൂടെയോ മതപരിവർത്തനം നടത്തുന്നത് തടയുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ജില്ലാ മജിസ്ട്രേറ്റിന് ആറുദിവസത്തെ മൂൻകൂർ നോട്ടീസ് നൽകി നിയമപരമായി ഒരാൾക്കു മതം മാറാനുള്ള നിർദേശങ്ങളും ബില്ലിലുണ്ട്.