സിബിഎസ്ഇ 10, 12 പരീക്ഷകള്‍ 15 മുതല്‍; അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കി
Tuesday, February 4, 2025 3:18 AM IST
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അന്തിമപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ സിബിഎസ്ഇ പുറത്തിറക്കി.
സിബിഎസ്ഇ ഔദ്യോഗിക പോര്‍ട്ടലിലൂടെ സ്കൂളുകള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ശേഖരിക്കാം. വിദ്യാര്‍ഥിക്കു നേരിട്ട് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാവില്ലെന്നും സിബിഎസ്ഇ അറിയിച്ചു.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷ ഈ മാസം 15നു തുടങ്ങും. പത്താംക്ലാസ് പരീക്ഷ മാര്‍ച്ച് 18നും പന്ത്രണ്ടാംക്ലാസ് പരീക്ഷ ഏപ്രില്‍ നാലിനും പൂര്‍ത്തിയാകും.
രാവിലെ പത്തര മുതലാണ് പരീക്ഷ. രാജ്യമെമ്പാടുമായി 8,000 സ്കൂളുകളിലെ 44 ലക്ഷം വിദ്യാര്‍ഥികളാണ് ഈവര്‍ഷം പരീക്ഷയ്ക്കിരിക്കുന്നത്.