തെലുങ്ക് സിനിമാ നിർമാതാവ് ജീവനൊടുക്കി
Tuesday, February 4, 2025 2:28 AM IST
പനാജി: തെലുങ്ക് സിനിമാ നിര്‍മാതാവ് കെ.പി. ചൗധരിയെ (44) വടക്കന്‍ഗോവയിലെ സിയോമിലുള്ള വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
രജനീകാന്ത് നായകവേഷത്തിലെത്തിയ കബാലിയുടെ തെലുങ്ക് പതിപ്പിന്റെ നിർമാതാവാണ് എസ്.കൃഷ്ണപ്രസാദ് ചൗധരി.
തെന്നിന്ത്യയിലെ നിരവധി താരങ്ങൾക്കു മയക്കുമരുന്ന് എത്തിച്ചുനൽകുന്നയാളെന്ന ആരോപണം നേരിടുന്ന ചൗധരി 2023 ൽ മയക്കുമരുന്നുകേസിൽ അറസ്റ്റിലായിരുന്നു.