വിമാനങ്ങൾക്ക് വ്യാജബോംബ് ഭീഷണി: 2024ൽ അറസ്റ്റിലായത് 13 പേർ
Tuesday, February 4, 2025 3:18 AM IST
ന്യൂഡൽഹി: വിമാനങ്ങൾക്ക് ബോംബ് ഭീഷണിയുണ്ടെന്നു വ്യാജസന്ദേശങ്ങൾ അയച്ചതുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞവർഷം 13 പേർ അറസ്റ്റിലായതായി വ്യോമയാനമന്ത്രി രാജ്യസഭയെ അറിയിച്ചു.
728 വ്യാജബോംബ് ഭീഷണികളാണ് വിമാനക്കന്പനികൾക്ക് ലഭിച്ചത്. ഇൻഡിഗോ എയർലൈൻസിനാണ് ഏറ്റവുമധികം ഭീഷണികൾ (216). എയർ ഇന്ത്യ (179), വിസ്താര (153), സ്പൈസ് ജെറ്റ് (35), അലയൻസ് എയർ (26), എയർ ഇന്ത്യ എക്സപ്രസ് (19), സ്റ്റാർ എയർ (14) എന്നിങ്ങനെയാണു മറ്റു കന്പനികൾക്കെതിരേയുള്ള ഭീഷണിസന്ദേശങ്ങളുടെ എണ്ണം.
എമിറേറ്റ്സും എയർ അറേബ്യയും അടക്കമുള്ള വിദേശ കന്പനികൾക്ക് 14 തവണയും ഭീഷണിസന്ദേശം ലഭിച്ചുവെന്ന് വ്യോമയാന സഹമന്ത്രി മുരളീധർ മൊഹൽ സഭയിൽ പറഞ്ഞു.