നാ​​​ഗ്പു​​​ർ: ഇ​​​ന്ത്യ​​​യി​​​ലെ ജ​​​ന​​​സം​​​ഖ്യാ വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്ക് കു​​​റ​​​യു​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ച് ആ​​​ർ​​​എ​​​സ്എ​​​സ് മേ​​​ധാ​​​വി മോ​​​ഹ​​​ൻ ഭാ​​​ഗ​​​വ​​​ത്. രാ​​​ജ്യ​​​ത്തെ ജ​​​ന​​​സം​​​ഖ്യ കു​​​റ​​​ഞ്ഞാ​​​ൽ സ​​​മൂ​​​ഹം ന​​​ശി​​​ക്കു​​​മെ​​​ന്നും മൂ​​​ന്നു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​യാ​​​ത്ത ജ​​​ന​​​സം​​​ഖ്യാ വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്കാ​​​ണ് വേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. 1998ലോ 2002​​​ലോ തീ​​​രു​​​മാ​​​നി​​​ച്ച ഇ​​​ന്ത്യ​​​യു​​​ടെ ജ​​​ന​​​സം​​​ഖ്യാ ന​​​യ​​​മ​​​നു​​​സ​​​രി​​​ച്ച് ജ​​​ന​​​സം​​​ഖ്യാ വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്ക് 2.1 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​ക​​​രു​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ന്നും മോ​​​ഹ​​​ൻ ഭാ​​​ഗ​​​വ​​​ത് പ​​​റ​​​ഞ്ഞു.

സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ അ​​​വി​​​ഭാ​​​ജ്യ ഘ​​​ട​​​ക​​​മാ​​​ണ് കു​​​ടും​​​ബ​​​മെ​​​ന്നും ഓ​​​രോ കു​​​ടും​​​ബ​​​വും സ​​​മൂ​​​ഹ​​​നി​​​ർ​​​മി​​​തി​​​യു​​​ടെ യൂ​​​ണി​​​റ്റാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. നാ​​​ഗ്പു​​​രി​​​ൽ ന​​​ട​​​ന്ന ‘കാ​​​ത​​​ലെ കു​​​ൽ’ എ​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണ് ആ​​​ർ​​​എ​​​സ്എ​​​സ് മേ​​​ധാ​​​വി ജ​​​ന​​​സം​​​ഖ്യാ വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്കു സം​​​ബ​​​ന്ധി​​​ച്ച അ​​​ഭി​​​പ്രാ​​​യം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


മു​​​സ്‌​​​ലിം സ്ത്രീ​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ കു​​​ട്ടി​​​ക​​​ളെ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി നേ​​​ര​​​ത്തേ പ​​​റ​​​ഞ്ഞ​​​തി​​ലെ​​യും ആ​​​ർ​​​എ​​​സ്എ​​​സ് മേ​​​ധാ​​​വി ജ​​​ന​​​സം​​​ഖ്യാ വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്കു കൂ​​​ട്ട​​​ണ​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന​​​തി​​​ലെ​​യും വൈ​​​രു​​​ധ്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഹൈ​​​ദ​​​രാ​​​ബാ​​​ദ് എം​​​പി​​​യും എ​​​ഐ​​​എം​​​ഐ​​​എം നേ​​​താ​​​വു​​​മാ​​​യ അ​​​സ​​​ദു​​​ദീ​​​ൻ ഒ​​​വൈ​​​സി പ​​​രി​​​ഹ​​​സി​​​ച്ചു.