ന്യൂ​ഡ​ൽ​ഹി: ഗോ​വ​യി​ലെ അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ (ഐ​എ​ഫ്എ​ഫ്ഐ) ഈ ​വ​ർ​ഷ​ത്തെ പ​തി​പ്പി​നു ഗോ​വ​യി​ലെ ഡോ. ​ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പ​നം.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം 28 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ന്ത​ർ​ദേ​ശീ​യ പ്ര​തി​നി​ധി​ക​ളും മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു. 11,332 പ്ര​തി​നി​ധി​ക​ളാ​ണ് ഈ ​വ​ർ​ഷം ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 12 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന.


ഈ ​വ​ർ​ഷ​ത്തെ ഫി​ലിം ബ​സാ​റി​ൽ പ​ങ്കെ​ടു​ത്ത പ്ര​തി​നി​ധി​ക​ളു​ടെ എ​ണ്ണം എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന​താ​ണ്. 42 രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 1876 പേ​രാ​ണ് മേ​ള​യി​ൽ വി​ദേ​ശ പ്ര​തി​നി​ധി​ക​ളാ​യി പ​ങ്കെ​ടു​ത്ത​ത്. ഈ ​വ​ർ​ഷം ഫി​ലിം ബ​സാ​റി​ലെ വ്യ​വ​സാ​യ സാ​ധ്യ​ത​ക​ൾ 500 കോ​ടി ക​വി​ഞ്ഞെ​ന്ന​തും മേ​ള​യി​ലെ സു​പ്ര​ധാ​ന നേ​ട്ട​മാ​ണ്.