തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ജൂണിയര്‍ ആണ്‍കുട്ടികളുടെ 10 മീറ്റര്‍ ഓപ്പണ്‍ സൈറ്റ് എയര്‍ റൈഫിള്‍ വിഭാഗത്തില്‍ കൊല്ലം പവിത്രേശ്വരം കെഎന്‍എന്‍എം വിഎച്ച്എസിലെ കെ.എസ്. ഹരിനാരായണനും സീനിയര്‍ വിഭാഗത്തില്‍ കൊല്ലം പതാരം എസ്എംഎച്ച്എസ്എസിലെ പി. ശിവദേവും സ്വര്‍ണം വെടിവച്ചിട്ടു.
ഇരുവരും കൊല്ലം എയിം ഷൂട്ടിംഗ് അക്കാദമിയിലെ കോച്ച് നിഖില്‍ ബാബുവിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.
ശിവദേവ് രണ്ട് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടിയതിനു പുറമേ കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ മീറ്റിലും സ്വര്‍ണം നേടിയിരുന്നൂ. ആദ്യമായി മത്സരിക്കാനെത്തി സ്വര്‍ണം നേടുകയായിരുന്നു കൊല്ലം കൈതക്കാട് സ്വദേശി സതീഷ് ഹട്ടിന്റെയും ശ്രീദേവിയുടെയും മകനാണ് ഹരിനാരായണന്. കൊല്ലം കുന്നത്തൂര്‍ സ്വദേശി പ്രദീപിന്റെയും അനുജയുടെയും മകനാണ് ശിവദേവ്.
Tags : Shivadev Harinarayan gold hunt