തിരുവനന്തപുരം: അച്ഛന്റെ ശിക്ഷണത്തില്‍ മകള്‍ ഡിസ്ക് തൊടുത്തു സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്ക്സ് ത്രോയിലാണ് കോഴിക്കോട് പൂല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ ഡെന ഡോണി സ്വര്‍ണം നേടിയത്.
ഡെനയുടെ അച്ഛന് മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലെ ത്രോ വിഭാഗം കോച്ചുമായ ഡോണി പോളിന്റെ ശിഷ്യത്വത്തിലാണ് സുവർണനേട്ടം. കഴിഞ്ഞ വര്‍ഷം സ്കൂള്‍ മീറ്റിലും ഡെന്ന സ്വര്‍ണം നേടിയിരുന്നു. അമ്മ സിമ്മി. സഹോദരി ഡോണ ഷോട്ട് പുട്ടില്‍ നാഷണല്‍ ഗോള്‍ഡ് മെഡല്‍ ജേതാവാണ്.
Tags : Dena Dony