ഖോർഫക്കാൻ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് സമ്മേളനം കൈരളി മുൻ സഹരക്ഷാധികരി കെ.പി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്ത്, സെൻട്രൽ കമ്മിറ്റി ട്രഷറർ ബൈജു രാഘവൻ എന്നിവർ ആശംസകൾ നേർന്നു.
യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി സുനിൽ ചെമ്പള്ളി പ്രവർത്തന റിപ്പോർട്ടും ട്രഷറർ സതീഷ് ഓമല്ലൂർ സാമ്പത്തിക റിപ്പോർട്ടും സെൻട്രൽ കമ്മറ്റി അംഗം അഷ്റഫ് പിലാക്കൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി അംഗം രഞ്ജിനി മനോജ് നന്ദി പറഞ്ഞു.
യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി സുനിൽ ചെമ്പള്ളി (സെക്രട്ടറി), റാംസൺ രവീന്ദ്രൻ (പ്രസിഡന്റ്), ജനാർദ്ദനൻ (ജോയിന്റ് സെക്രട്ടറി), നിസാം (വൈസ് പ്രസിഡന്റ്), സതീഷ് ഓമല്ലൂർ (ട്രഷറർ), രഞ്ജിനി മനോജ് (ജോയിന്റ് ട്രഷറർ), ഗോപിക അജയ് (വനിതാ കൺവീനർ), വിശ്വനാഥൻ (കൾച്ചറൽ കൺവീനർ), ഹഫീസ് ബഷീർ (നോർക്ക കൺവീനർ), ബൈജു രാഘവൻ (മീഡിയ കൺവീനർ), മാത്യു (സ്പോർട്സ് കൺവീനർ), സോജ നിസാം (ബാലകൈരളി കൺവീനർ), അജിതാ റാംസൺ (മലയാളം മിഷൺ കൺവീനർ) എന്നിവർ ഉൾപ്പടെ 21 അംഗകമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.