കാന്താര സിനിമയിലെ കനകവതിയുടെ ലുക്ക് റി-ക്രിയേറ്റ് ചെയ്ത നടി ശാലു മേനോന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലായിരുന്നു. എന്നാൽ ചിത്രത്തിന്റെ താഴെ ഒരാൾ നൽകിയ കമന്റിന് നടി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയം. കാന്താര അല്ല ചേച്ചി പഴുതാര എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് അത് നിന്റെ വീട്ടിലുള്ളവർ എന്നായിരുന്നു കമന്റ്.
നിരവധി പേരാണ് താരത്തിന്റെ ലുക്കിന് കമന്റുമായെത്തുന്നത്. ലുക്ക് ഇഷ്ടപ്പെട്ടവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്. ചിത്രത്തിലെ രുക്മിണിയുടെ ലുക്ക് പുനരവതരിപ്പിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടാണ് ശാലു മേനോൻ നടത്തിയത്.

രാജകീയ പ്രൗഡിയിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചാണ് ശാലു ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കാന്താരയിലെ കൊട്ടാരത്തിന് സമാനമായ പശ്ചാത്തലത്തിലാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്.
‘കാന്താര തരംഗം. ചെറിയ ശ്രമമാണ്. ക്ഷമിക്കണം’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Tags : Shalu Menon Movie News