നടൻ അജിത് കുമാർ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. അജിത്തിനെ കണ്ട ആവേശത്തിൽ ക്ഷേത്രത്തിലുണ്ടായിരുന്ന ആരാധകർ തല എന്നു ഉറക്കെ വിളിച്ചു. എന്നാൽ ഇതിനെ താരം താക്കീത് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
ആരാധകർ സെൽഫിക്കായി തിക്കിതിരക്കിയപ്പോൾ താരം അതെല്ലാം നിരസിക്കുകയും ചെയ്തു. എന്നാൽ കേൾവിക്കും സംസാരത്തിനും പരിമിതിയുള്ള ഒരു യുവാവ് സെൽഫി ചോദിച്ചപ്പോൾ സന്തോഷത്തോടെ സ്വീകരിച്ചതും വീഡിയോയിൽ കാണാം.
അജിത്തിനെ ക്ഷേത്രത്തിൽ അപ്രതീക്ഷിതമായി കണ്ട ആവേശത്തിലാണ് ആരാധകർ തല എന്ന് ആർത്തുവിളിച്ചത്. ഇത് ക്ഷേത്രമാണ്, ശബ്ദമുണ്ടാക്കരുത് എന്ന് അജിത് ആരാധകരോട് പറയുകയായിരുന്നു. തുടർന്ന് മുന്നോട്ട് നടക്കുന്നതിനിടെയാണ് യുവാവ് സെൽഫി അഭ്യർഥനയുമായി എത്തിയത്. തനിക്ക് കേൾക്കാനും സംസാരിക്കാനും കഴിയില്ലെന്ന് യുവാവ് ആംഗ്യം കാണിച്ചു.
തുടർന്ന് അജിത് യുവാവിന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി സെൽഫി എടുത്ത് നൽകുകയായിരുന്നു. മറ്റ് ആരാധകരുടെ സെൽഫി അഭ്യർഥന നിരസിക്കുകയും ചെയ്തു.
Tags : Ajith Kumar Tirupati Temple