എംഇടി സ്കൂളിൽ അച്ചീവേഴ്സ്, ഗ്രാജ്വേഷൻ ഡേ ആഘോഷിച്ചു
1516502
Saturday, February 22, 2025 12:49 AM IST
മണ്ണാർക്കാട:് എംഇടി ഇഎംഎച്ച്എസ്എസ് അച്ചീവേഴ്സ് ഡേയും ഗ്രാജ്വേഷൻ ഡേയും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ വിദ്യ അനൂപ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. എംഇടി വൈസ് പ്രസിഡന്റ് മത്തായി ഈപ്പൻ ഉദ്ഘാടനം നിർവഹിച്ചു.
സെക്രട്ടറി ജോബ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ, സംസ്ഥാനതലത്തിൽ വിവിധമത്സരങ്ങളിൽ വിജയികളായവർക്കുള്ള ട്രോഫികളും സ്കൗട്ട് ആന്റ് ഗൈഡ്സ് രാജ്യപുരസ്കാർ നേടിയ വിദ്യാർഥികൾക്കും ജെആർസി വിജയികൾക്കും ട്രോഫികൾ നൽകി. 2024-25 അധ്യയന വർഷത്തിലെ മികച്ച വിദ്യാർഥിയ്ക്കുള്ള ഫൗണ്ടർ പ്രസിഡന്റ് അവാർഡ് 5000 രൂപയുടെ കാഷ്പ്രൈസ് അൻവിത ഡി. ഹരീഷിന് നൽകി. ചടങ്ങിൽ മാനേജ്മെന്റ് പ്രതിനിധികൾ, പിടിഎ പ്രസിഡന്റ് അബു താഹിർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കെജി വിദ്യാർഥികളുടെ ഗ്രാജുവേഷൻ നടന്നു. വൈസ് പ്രിൻസിപ്പൽ എൻ.കെ. രോഹിണി നന്ദി പറഞ്ഞു.