കാരുണ്യമാത പള്ളി തിരുനാളിനു കൊടിയേറി
1516496
Saturday, February 22, 2025 12:49 AM IST
കോയമ്പത്തൂർ: കാരുണ്യമാത പള്ളിയിൽ തിരുനാളിന് കൊടിയേറി. വിശുദ്ധ കുർബാനയ്ക്കു ശേഷം ഫാ. മാർട്ടിൻ പട്ടരുമഠത്തിൽ തിരുനാളിന് കൊടിയേറ്റി. ഫാ.ജോൺസൺ വലിയപാടത്ത്, ഫാ. പ്രഭാത് എലുവത്തിങ്കൽ, ഫാ. നെൽസൺ കളപ്പുരയ്ക്കൽ എന്നിവർ സഹകാർമികരായി.
ഇന്ന് വൈകുന്നേരം 5.15 ന് സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.സോജി ഒലിക്കലിന്റെ കാർമികത്വത്തിൽ ദിവ്യബലിയും, തുടർന്ന് രൂപക്കൂട് എഴുന്നള്ളിപ്പും, നൊവേനയും ഉണ്ടാകും.
തിരുനാൾ ദിനമായ നാളെ രാവിലെ ഒന്പതിന് തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ കാർമികത്വത്തിൽ നടക്കുന്ന ആഘോഷമായതിരുനാൾ കുർബാനയ്ക്ക് ഫാ. മാർട്ടിൻ പട്ടരുമഠത്തിൽ, ഫാ. നിതിൻ തോമസ് പയ്യപ്പിള്ളി എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും ആരാധനയും അതിനു ശേഷം സ്നേഹവിരുന്നും നടക്കും.
ജനറൽ കോ-ഓർഡിനേറ്റർ ജോൺസൺ വർഗീസ്, ചീഫ് കോ-ഓർഡിനേറ്റർമാരായ ജോഷ്വാ, എൽന, സെക്രട്ടറിമാരായ കെവിൻ ജോജോ, ദിയ, ഫിനാൻസ് കോ-ഓർഡിനേറ്റർമാരായ ജോ ർജ്, ഹെബ, ലിറ്റർജി കോ-ഓർഡിനേറ്റർമാരായ അമിത്, ആന്റോ, ക്രിസ്റ്റിന, മീഡിയാ കോ-ഓർഡിനേറ്റർമാരായ സ്റ്റെഫിൻ, ഐനി, ക്വയർ കോ-ഓർഡിനേറ്റർമാരായ കെവിൻ ബാബു, സിയോണ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാളിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.