സെന്റ് റാഫേൽസ് കത്തീഡ്രലിന്റെ ശിലാസ്ഥാപനം നടത്തി
1516499
Saturday, February 22, 2025 12:49 AM IST
പാലക്കാട്: സെന്റ് റാഫേൽസ് കത്തീഡ്രലിന്റെ അടിസ്ഥാനശിലാസ്ഥാപനം ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിച്ചു. പുതിയ പള്ളിമാതൃകയുടെ അനാഛാദനം മാർ പീറ്റർ കൊച്ചുപുരയ്ക്കലും സുൽത്താൻപേട്ട രൂപത അധ്യക്ഷൻ ഡോ. അന്തോണിസാമി പീറ്റർ അബീറും ചേർന്ന് നിർവഹിച്ചു.
ഇടവകവികാരി ഫാ. ജോഷി പുലിക്കോട്ടിലും രൂപതയിലെ വൈദികരും സിസ്റ്റേഴ്സും അല്മായ പ്രതിനിധികളും കത്തീഡ്രൽ ഇടവകാംഗങ്ങളും ശിലാസ്ഥാപനശുശ്രൂഷയിൽ പങ്കെടുത്തു.
ആയിരത്തിഅഞ്ഞൂറിലേറെ പേർക്ക് ഒരുമിച്ച് ആരാധനയിൽ സംബന്ധിക്കാൻ സൗകര്യപ്രദമായ രീതിയിലാണ് പുതിയ കത്തീഡ്രൽ പള്ളി അണിയിച്ചൊരുക്കുന്നത്.
മൂന്നു വർഷത്തോളം സമയമെടുത്താണ് നിർമാണം പൂർത്തിയാക്കുക.
കണ്‍വീനർ ചാക്കോ മെതിക്കളം, കൈക്കാരന്മാരായ സുരേഷ് വടക്കൻ, ടി.എൽ. ജോസഫ് എന്നിവർ ശിലാസ്ഥാപന പരിപാടികൾക്കു നേതൃത്വം നൽകി.