സിപിഎം കാൽനടപ്രചാരണജാഥയ്ക്കു തുടക്കം
1516152
Friday, February 21, 2025 1:19 AM IST
വടക്കഞ്ചേരി: ഈ മാസം 25 ന് നടത്തുന്ന ഹെഡ് പോസ്റ്റാഫീസ് ഉപരോധത്തിന്റെ ഭാഗമായി സിപിഎം വടക്കഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാൽനട പ്രചരണ ജാഥ തുടങ്ങി. ജാഥയുടെ ഉദ്ഘാടനം വാൽകുളമ്പിൽ സിപിഎം ജില്ലാകമ്മിറ്റി അംഗം അഡ്വ.കെ. ശാന്തകുമാരി എംഎൽഎ നിർവഹിച്ചു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കെ. ചാമുണ്ണി, കെ.എൻ. സുകുമാരൻ, ജാഥാ ക്യാപ്റ്റൻ ടി. കണ്ണൻ, മാനേജർ വി. രാധാകൃഷ്ണൻ, എസ്. രാധാകൃഷ്ണൻ, സി. തമ്പു, സി. കെ. നാരായണൻ, പി. എം. കലാധരൻ, കെ. ഓമന, എ. ടി. ഔസേപ്പ് എന്നിവർ പ്രസംഗിച്ചു.