ചെറുധാന്യകൃഷി വ്യാപനം; പന്നിയങ്കരയിൽ റാഗി കൃഷി തുടങ്ങി
1516147
Friday, February 21, 2025 1:19 AM IST
വടക്കഞ്ചേരി: ചെറുധാന്യ കൃഷി വ്യാപനത്തിന്റെ ഭാഗമായി വടക്കഞ്ചേരി പഞ്ചായത്തും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പോഷക സമ്പുഷ്ടമായ റാഗി കൃഷി ആരംഭിച്ചു. ജീവിതശൈലി രോഗങ്ങൾ ഏറിവരുന്ന ഈ കാലഘട്ടത്തിൽ ഭക്ഷണത്തിൽ ചെറുധാന്യങ്ങൾ ശീലമാക്കേണ്ടതിന്റെ ആവശ്യകത കൂടി പരിഗണിച്ചാണ് പുതിയ ചുവടുവെപ്പ്. 2024-25 ജനകീയസൂത്രണം പദ്ധതിയുടെ ഭാഗമായി പന്നിയങ്കര പാടശേഖരത്തിൽ ഗംഗാധരൻ എന്ന കർഷകന്റെ 50 സെന്റ് നിലത്തിൽ ആരംഭിച്ച റാഗി കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് വി.ജെ. ഹുസനാർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. കെ. പി. ശ്രീകല, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി ഷാജി, വാർഡ് മെംബർമാരായ അമ്പിളി മോഹൻദാസ്, ഉഷ, കൃഷി ഓഫീസർ കെ.ആർ.ജ്യോതി, കൃഷി ഉദ്യോഗസ്ഥരായ എം,ദാവൂദ്, പി.പ്രവിത, എം.ഷീജ, കർഷക പ്രതിനിധികൾ, ആസൂത്രണ സമിതി ചെയർമാൻ അപ്പുണ്ണി എന്നിവർ പ്രസംഗിച്ചു.