തത്തേങ്ങലത്തും പ്രൈമറി റെസ്പോൺസ് ടീം
1516149
Friday, February 21, 2025 1:19 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് ഫോറസ്റ്റ് സ്റ്റേഷനുകീഴിൽ തത്തേങ്ങലം കരിമ്പൻകുന്ന് വനാതിർത്തിയിലെ വന്യജീവി സംഘർഷ ബാധിത പ്രദേശങ്ങളിലെ തദേശവാസികളെ ഉൾപ്പെടുത്തി വനംവകുപ്പിന്റെ പത്തിന കർമപദ്ധതിയുടെ ഭാഗമായി പതിനഞ്ചംഗ പ്രൈമറി റെസ്പോൺസ് ടീം രൂപീകരിച്ചു.
ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് ജനകീയപങ്കാളിത്തം ഉറപ്പുവരുത്തുന്ന വനംവകുപ്പിന്റെ പുതിയ കർമ പരിപാടിയുടെ ഭാഗമായാണ് പിആർടി രൂപീകരിക്കുന്നത്.
തെങ്കര ഗ്രാമപഞ്ചായത്ത് വാർഡ് മെംബർമാരായ എം.പി. നജുമുനീസ, അനിത, മണ്ണാർക്കാട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സി.എം. മുഹമ്മദ് അഷറഫ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ. പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞദിവസം കരടിയോട്ടിലും വനംവകുപ്പ് പ്രൈമറി റെസ്പോൺസ് ടീം രൂപീകരിച്ചിരുന്നു.