ബ്രൂവറിവിരുദ്ധ സമരത്തിന് പിന്തുണയുമായി ആക്ട്സും സർവോദയമണ്ഡലവും
1516146
Friday, February 21, 2025 1:19 AM IST
പാലക്കാട്: മദ്യപ്ലാന്റുമായി മുന്നോട്ടെന്ന ഇടതുപക്ഷ മുന്നണിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇതിന് എതിരായുള്ള സമരത്തിന് പിന്തുണയുമായി ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനും കേരള സർവോദയമണ്ഡലം പ്രസിഡന്റ് ടി. ബാലകൃഷ്ണനും മണ്ണൂക്കാട്ടെ ബ്രൂവറി വിരുദ്ധ സമരപന്തലിലെത്തി.
സമരസമിതി ചെയർമാൻ വി. ശിവൻ, ശ്രീനിവാസൻ പുതുശേരി, കെ. സുഭാഷ്, സുനിൽകുമാർ, അബു താഹിർ തുടങ്ങിയവരുമായി ഭാവി സമരപരിപാടികൾ ചർച്ച ചെയ്തു.
മാർച്ച് 8 ന്എലപ്പുള്ളിയിൽ ആക്ട്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനകീയ കൂട്ടായ്മയിൽ കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ആർച്ച് ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മുൻ സ്പീക്കർ വി.എം. സുധീരൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ബിഷപ് ഡോ. ഉമ്മൻ ജോർജ്, മാത്യൂസ് മോർ സിൽവാനിയോസ്, റവ. മോഹൻ മാനുവൽ, റവ. ജോണ് ജോസഫ്, സർവോദയ മണ്ഡലം പ്രസിഡന്റ് ടി. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. നിർദ്ദിഷ്ട പദ്ധതി പ്രദേശവും അവർ സന്ദർശിക്കും.