സംരംഭകത്വ നൈപുണ്യ വികസന പരിശീലന പരിപാടിക്ക് തുടക്കം
1516156
Friday, February 21, 2025 1:19 AM IST
ഒറ്റപ്പാലം: കൗണ്‍സിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ) ഭാഗമായ സെൻട്രൽ മെക്കാനിക്കൽ എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി (സിഎംഇആർഐ) സഹകരിച്ച് ജവഹർലാൽ കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി നടത്തുന്ന അഞ്ചുദിവസത്തെ പരിശീലന പരിപാടിക്ക് തുടക്കമായി. ജമ്മു ക്ലസ്റ്റർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.കെ.എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. മൗറീഷ്യസ് ഇന്ത്യ ഓണററി ട്രേഡ് കമ്മീഷണറും നെഹ്റു ഗ്രൂപ്പ് ചെയർമാനുമായ അഡ്വ.ഡോ.പി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
സിഎസ്ഐആർ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പ്രദീപ് രാജൻ സംരംഭകത്വത്തെക്കുറിച്ച് ക്ലാസ് നയിച്ചു. നെഹ്റു ഗ്രൂപ്പ് സിഇഒയും സെക്രട്ടറിയുമായ ഡോ.പി. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. എൻ. ഗുണശേഖരൻ, എംബിഎ വകുപ്പ് മേധാവി ഡോ.സി. അശോകൻ, ഡോ.കെ.വി.എസ.് രാജ് തുടങ്ങിയവർ പ്രസംഗിച്ചു.