വട്ടെഴുത്ത് ശില്പശാല സംഘടിപ്പിച്ചു
1516492
Saturday, February 22, 2025 12:49 AM IST
ചിറ്റൂർ: ഗവ. കോളജ് മലയാളവിഭാഗം ലോകമാതൃഭാഷാദിനത്തോടനുബന്ധിച്ച് വട്ടെഴുത്ത് ശില്പശാല സംഘടിപ്പിച്ചു. പട്ടാമ്പി ഗവ. കോളജ് മലയാളവിഭാഗം അധ്യാപകൻ ഡോ. അരുൺ മോഹനനാണ് പ്രാചീന ലിപിസമ്പ്രദായമായ വട്ടെഴുത്തിനെ പരിചയപ്പെടുത്തി ശില്പശാല നയിച്ചത്. കോളജ് പ്രിൻസിപ്പൽ ഡോ. ടി. റെജി അധ്യക്ഷനായി. മലയാളവിഭാഗം അധ്യക്ഷ ഡോ.വി.ആർ. അഞ്ജന. ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. സുഷചന്ദ്രൻ, യൂണിയൻ പ്രതിനിധി അച്യുതൻ, മലയാളം അസോസിയേഷൻ സെക്രട്ടറി എസ്. ശിവസ്യ എന്നിവർ പ്രസംഗിച്ചു.