കോയമ്പത്തൂർ ഓമ്നി ബസ് സ്റ്റാൻഡ് തുറന്നു
1516153
Friday, February 21, 2025 1:19 AM IST
കോയമ്പത്തൂർ: കോർപറേഷൻ 3.68 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ ഓമ്നി ബസ് സ്റ്റാൻഡ് തുറന്നു. മന്ത്രി കെ.എൻ. നെഹ്റു ഉദ്ഘാടനം നിർവഹിച്ചു. കോയന്പത്തൂരിന്റെ ചുമതലയുള്ള മന്ത്രി ശെന്തിൽ ബാലാജി ചടങ്ങിൽ സന്നിഹിതനായിരുന്നു.
ഈ ബസ് സ്റ്റാൻഡിൽ 37 ബസുകൾ ഒരേസമയം പാർക്കുചെയ്യാം. കോംപ്ലക്സിന്റെ വടക്കുഭാഗത്ത് 11 കടകളും തെക്ക് ഭാഗത്ത് 16 കടകളുമുണ്ട്. ഇവ കൂടാതെ ഒരു പാസഞ്ചർ വെയിറ്റിംഗ് റൂം, കുട്ടികൾക്ക് മുലയൂട്ടാൻ പ്രത്യേക മുറി, ശുദ്ധീകരിച്ച കുടിവെള്ളം ലഭിക്കുന്നതിന് നാലു സംവിധാനങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ആധുനിക ടോയ്ലറ്റുകൾ എന്നിവയുണ്ട്.