സെന്റ് റാഫേൽസ് കത്തീഡ്രൽ ശിലാസ്ഥാപനം ഇന്ന്
1516142
Friday, February 21, 2025 1:19 AM IST
പാലക്കാട്: സെന്റ് റാഫേൽസ് കത്തീഡ്രലിന്റെ അടിസ്ഥാന ശിലാസ്ഥാപനം ഇന്നു വൈകുന്നേരം നാലിന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിക്കും. പുതിയ ദേവാലയമാതൃകയുടെ അനാഛാദനം ബിഷപ് എമരിറ്റസ്് മാർ ജേക്കബ് മനത്തോടത്ത് നിർവഹിക്കും. സുൽത്താൻപേട്ട രൂപതാധ്യക്ഷൻ ഡോ. അന്തോണിസാമി പീറ്റർ അബീർ ആശംസാപ്രസംഗം നടത്തും.
രൂപതയിലെ വൈദികരും സിസ്റ്റേഴ്സും അല്മായ പ്രതിനിധികളും ശിലാസ്ഥാപന ശുശ്രൂഷയിൽ പങ്കെടുക്കും. ആയിരത്തിഅഞ്ഞൂറിലേറെ പേർക്ക് ഒരുമിച്ച് ആരാധനയിൽ സംബന്ധിക്കാൻ സൗകര്യപ്രദമായ രീതിയിലാണ് പുതിയ കത്തീഡ്രൽ അണിയിച്ചൊരുക്കുന്നത്.
മൂന്നുവർഷത്തോളം സമയമെടുത്താണ് നിർമാണം പൂർത്തിയാകുകയെന്ന് ഇടവകവികാരി ഫാ. ജോഷി പുലിക്കോട്ടിൽ അറിയിച്ചു. കണ്‍വീനർ ചാക്കോ മെതിക്കളം, കൈക്കാരന്മാരായ സുരേഷ് വടക്കൻ, ടി.എൽ. ജോസഫ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകും.