കാരാപ്പാടം സെന്റ് ജോസഫ് പള്ളി തിരുനാളിനു കൊടിയേറി
1516501
Saturday, February 22, 2025 12:49 AM IST
മണ്ണാർക്കാട്: കാരാപ്പാടം സെന്റ് ജോസഫ് പള്ളിയിൽ തിരുനാളിന് കൊടിയേറി. വികാരി ഫാ. ജെയ്സൻ വടക്കൻ കൊടിയേറ്റ് നടത്തി. തുടർന്ന് നടന്ന പാട്ടുകുർബാന, പ്രസംഗം, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ആനന്ദ് അമ്പൂക്കൻ കാർമികത്വം വഹിച്ചു.
ഇന്ന് നടക്കുന്ന തിരുനാൾ പാട്ടു കുർബാനയ്ക്ക് ഫാ. കുര്യാക്കോസ് മാരിപ്പുറത്ത് കാർമികത്വം വഹിക്കും. ഫാ. ബിജു കുമ്മംകോട്ടിൽ വചനസന്ദേശം നൽകും. തുടർന്ന് വെള്ളാപ്പാടം കുരിശടിയിലേക്ക് തിരുനാൾ പ്രദക്ഷിണവും ഉണ്ടാകും. നാളെ വൈകുന്നേരം നാലിന് ഫാ. സേവിയർ വളയത്തിലിന്റെ കാർമികത്വത്തിൽ തിരുനാൾ പാട്ടുകുർബാനനടക്കും. ഫാ. ജോയ്സൻ ആക്കപറമ്പിൽ തിരുനാൾ സന്ദേശം നൽകും.
തുടർന്ന് പള്ളി ചുറ്റി പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദവും ഉണ്ടായിരിക്കും. ഏഴിന് യാസ് മ്യൂസിക് ബാന്റിന്റെ ഗാനമേളയും നടക്കും. തിങ്കളാഴ്ച രാവിലെ നടക്കുന്ന ഇടവകയിലെ മരിച്ചവർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാനയോടെ തിരുനാൾ തിരുകർമ്മങ്ങൾക്ക് സമാപനമാകും. ഇടവകവികാരി ഫാ. ജെയ്സൺ വടക്കൻ, കൈക്കാരന്മാരായ ജോഷി കിഴക്കേതലക്കൽ, സജി ആലുങ്കൽ, തിരുനാൾ കൺവീനർ സിബി ഒഴാക്കൽ, തിരുനാൾ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകും.