നാശംവിതച്ച് കാട്ടാനകൾ, ജാഗ്രതാനിർദേശം
1490105
Friday, December 27, 2024 3:33 AM IST
കോയമ്പത്തൂർ: കോയമ്പത്തൂർ, പേരൂർ, തൊണ്ടാമുത്തൂർ, ആലന്തുറ, മരുദാമല, വടവള്ളി, തടഗം എന്നിവിടങ്ങളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി പട്ടണത്തിനകത്തും കൃഷിയിടങ്ങളിലും ഭക്ഷണം തേടി ആനകൾ നാശം വിതയ്ക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി തടഗത്തിന് സമീപം കരടിമടയ് ഡിവിഷനിലെ മംഗലപാളയം ഭാഗത്തെത്തി. വനംവകുപ്പിന്റെ പട്രോളിംഗ് സംഘത്തിന്റെ ശബ്ദംകേട്ട് ഓടിമറയുന്ന അഞ്ചംഗ കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഇതിപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. ഇരുചക്രവാഹനങ്ങളിലും ഇരുട്ടുപള്ളം, പെരുമാൾകോവിൽപതി, ബ്രങ്ങൻകുട്ടായി, മുണ്ടന്തുറ തുടങ്ങിയ ടൗണുകളിലേക്കും കാൽനടയായി പോകുന്നവരോടും ജാഗ്രത പാലിക്കാൻ വനംവകുപ്പ് അധിൃതർ നിർദേശം നൽകിയിട്ടുണ്ട്.