ആലത്തൂർ പോലീസ് സ്റ്റേഷൻ അധികൃതർക്കു ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആദരം
1490102
Friday, December 27, 2024 3:33 AM IST
ആലത്തൂർ: രാജ്യത്തെ മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ട ആലത്തൂർ പോലീസ് സ്റ്റേഷനെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആലത്തൂർ യൂണിറ്റ് ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി. ശ്രീജൻ ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണനു ഉപഹാരം കൈമാറി. യൂണിറ്റ് സെക്രട്ടറി യു. ഷജീർ, ട്രഷറർ കെ. ഗോപാലകൃഷ്ണൻ, വി. ശിവദാസ്, പി.ആർ. വെങ്കിടാചലം, പി.എം. അഷ്കർ, എം. ശശികുമാർ പോലീസ് സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.