വീടിനുമുന്നിൽ നിർത്തിയിട്ട സ്കൂട്ടർ അജ്ഞാതൻ പെട്രോളൊഴിച്ചു കത്തിച്ചു
1489857
Wednesday, December 25, 2024 12:15 AM IST
വണ്ടിത്താവളം: കന്നിമാരിയിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ സാമൂഹ്യവിരുദ്ധർ പെട്രോളൊഴിച്ചു തീവച്ചു നശിപ്പിച്ചു. കൊച്ചിക്കാട് ഭക്തവത്സലത്തിന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സംഭവം.
മുഖം മൂടിയും ധരിച്ചയാൾ വീടിന്റെ ഗെയിറ്റ് ചാടിവന്ന് കുപ്പിയിൽ നിന്നും പെട്രോളൊഴിക്കുന്ന ദൃശ്യം സിസി ടിവിയിൽ ദൃശ്യമാണ്. ഇയാളുടെ കൈയിൽ ഒരു സ്റ്റീൽ റോഡും കരുതിയിട്ടുണ്ട് .
പെട്രോളൊഴിച്ച ശേഷം കത്തിക്കാനുള്ള ആദ്യശ്രമം പരാജയപ്പെടുകയും തിരിച്ച് പോയ വ്യക്തി വീണ്ടും തിരിച്ചെത്തിയാണ് തീപിടിപ്പിച്ചത്. ശബ്ദം കേട്ട ഭക്തവത്സലം പുറത്തു വന്നപ്പോൾ തീ പടർന്നു കത്തുന്നതാണ് കണ്ടത്. ഈ സമയം ഒരാൾ വീട്ടുമതിലിനം പുറത്തു കൂടി നടക്കുന്നതും ഭക്തവത്സലം കണ്ടിട്ടുണ്ട്.
യമഹ ഇസെഡ് ആർ സ്കൂട്ടറാണ് നശിച്ചത്. ഭക്തവത്സലം അറിയിച്ചതിനെ തുടർന്ന് മിനാക്ഷിപുരം പോലീസ് സംഭസ്ഥലത്തെത്തി സിസിടി വി പരിശോധിച്ചു. പാലക്കാട് നിന്നും ഡോഗ് സ്ക്വാഡും , വിരലയോള വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.