എക്യുമെനിക്കൽ മൂവ്മെന്റ് വടക്കഞ്ചേരി മേഖലാ ക്രിസ്മസ് ആഘോഷം
1490097
Friday, December 27, 2024 3:33 AM IST
വടക്കഞ്ചേരി: എക്യുമെനിക്കൽ മൂവ്മെന്റ് വടക്കഞ്ചേരി മേഖല സമിതിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോനാ പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങൾ നടന്നു.
പാരിഷ് ഹാളിൽ നടന്ന പരിപാടികൾ രൂപത മുൻ വികാരി ജനറാൾ ഫാ. ജോസഫ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി. ഫൊറോന വികാരി ഫാ. റെജി പെരുമ്പിള്ളിൽ ആമുഖപ്രസംഗം നടത്തി.
ഫാ. ഗുണ എംഎസ്എഫ്എസ്, ഡെന്നി തെങ്ങുംപ്പള്ളി, ബെന്നി വല്ലയിൽ ജോസ്ഗിരി, അനു റോബർട്ട് പഴമ്പാലക്കോട് എന്നിവർ പ്രസംഗിച്ചു. വിവിധ സഭാവിഭാഗങ്ങളെ പ്രതിനിധീകരിച്ച് തോമസ് മഞ്ഞളി കണ്ണമ്പ്ര, സി.ടി. ജോൺ പുത്തൻകുളമ്പ്, ജോസ് ചുക്കനാനിയിൽ വടക്കഞ്ചേരി, മത്തായി എരുക്കുംചിറ, സെബാസ്റ്റ്യൻ പഴമ്പാലക്കോട് എന്നിവർ പങ്കെടുത്തു. വിവിധ സഭാ വിഭാഗങ്ങളിൽനിന്നും എംഎസ്എഫ്എസ് സെമിനാരിയിൽ നിന്നുമുള്ള കുട്ടികളുടെ ക്രിസ്മസ് കരോൾപരിപാടികൾ ഏറെ ആകർഷണീയമായി.