സിവിൽ ഡിഫൻസ് സർവീസ് അംഗങ്ങളെ ആദരിച്ചു
1489332
Monday, December 23, 2024 2:08 AM IST
മണ്ണാർക്കാട്: കുന്തിപ്പുഴ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലയണ്‍സ് ക്ലോത്ത് ബാങ്ക് വസ്ത്ര വിതരണവും, മണ്ണാർക്കാട് ഫയർ ഫോഴ്സിന് കീഴിലുള്ള സിവിൽ ഡിഫൻസ് സർവീസ് അംഗങ്ങളെ ആദരിക്കലും നടന്നു.
പരിപാടികളുടെ ഉദ്ഘാടനം കുന്തിപ്പുഴ ലയണ്‍സ് ക്ലബ്ബ് കോണ്‍ഫറസ് ഹാളിൽ ചീഫ് ഗസ്റ്റും ലയണ്‍സ് ക്ലബ്ബ് ഇന്റർനാഷണൽ 318 ക്ലോത്ത് ബാങ്ക് പ്രെജക്ട് ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്ററും ആയ പീതാംബരൻ രാരന്പത്ത് നിർവഹിച്ചു.
കുന്തിപ്പുഴ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് മോൻസി തോമസ് അംഗങ്ങളിൽ നിന്ന് ശേഖരിച്ച വസ്ത്രങ്ങൾ ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർക്ക് കൈമാറി.
തുടർന്ന് മണ്ണാർക്കാട് സിവിൽ ഡിഫൻസ് സർവീസ് അംഗങ്ങളായ ബിജു, മുഹമ്മദ് കാസിം, അജ്മൽ ആരിഫ്, മുഹമ്മദ് അഷ്റഫ്, സലീം, മനോജ്, സുരേഷ്, ഷിന്റോ, നൗഫൽ, ഹംസ എന്നിവരെയും ടെന്നികൊയ്റ്റ് പാലക്കാട് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കുന്തിപ്പുഴ ലയണ്‍സ് ക്ലബ് ട്രഷറർ കൂടി ആയ കെ.വി തോമസിനേയും ആദരിച്ചു.