പാ​ല​ക്കാ​ട്: രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് ഇ​റ്റാ​ലി​യ​ൻ ബി​ഷ​പ്സ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ ജി​സി​ഡി​എം പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യി.

ജി​ല്ല​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണു പ്ര​കൃ​തിസൗ​ഹൃ​ദ സൗ​ന്ദ​ര്യ​വ​ത്കര​ണ​വും സൂ​ക്ഷ്മ കാ​ലാ​വ​സ്ഥമേ​ഖ​ല നി​ർ​മാ​ണ​വും (ജി സിഡി​എം) എ​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഒ​ന്നാംഘ​ട്ടം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​ക്ക​ൽ ബി​ഷ​പ്സ് ഹൗ​സി​ൽ ഫ​ല​വൃ​ക്ഷ​തൈ ന​ട്ട് സ​മാ​പ​നം കു​റി​ച്ചു. വി​കാ​രി ജ​നാ​റാ​ൾ മോ​ണ്‍. ജി​ജോ ചാ​ല​ക്ക​ൽ, പി​എ​സ്എ​സ് പി എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​ജ​സ്റ്റി​ൻ കോ​ല​ങ്ക​ണ്ണി, വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ എന്നിവർ പങ്കെടുത്തു.