ജില്ലാ കേരളോത്സവം ഇന്നുമുതൽ മണ്ണാർക്കാട്ട്
1490099
Friday, December 27, 2024 3:33 AM IST
മണ്ണാർക്കാട്: ജില്ലാ കേരളോത്സവം 27, 28, 29 ദിവസങ്ങളിൽ മണ്ണാർക്കാട്ട് നടക്കും.
ഗെയിംസ് ഇനങ്ങളിൽ ക്രിക്കറ്റ് മത്സരം ഇന്നും നാളെയും ബാസ്കറ്റ് ബോൾ, വടംവലി എന്നിവയും മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് ഗ്രൗണ്ടിൽ നടക്കും. ഫുട്ബോൾ മത്സരം 28, 29 ന് അലനല്ലൂർ ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിലും വോളിബോൾ ഇന്നും 29നും കണ്ടമംഗലം ക്രിസ്തുരാജ ചർച്ച് കോർട്ടിലും നടക്കും.
അത്ലറ്റിക് മത്സരങ്ങൾ 29ന് കല്ലടി കോളജ് ഗ്രൗണ്ടിലും നടക്കുമെന്ന് ഭാരവാഹികളായ വർക്കിംഗ് ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഗഫൂർ കോൽകളത്തിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, സെക്രട്ടറി അജിതകുമാരി, ജില്ലാ പ്രോഗ്രാം ഓഫീസർ എസ്. ഉദയകുമാരി, പ്രോഗ്രാം കൺവീനർ എം. ചന്ദ്രദാസൻ, വിവിധ ഉപസമിതി കൺവീനർമാരായ മുജീബ് മല്ലിയിൽ, അബു വറോടൻ,കാസിം ആലായൻ, നൗഷാദ് വെള്ളപ്പാടം, ജയശ്രീ ടീച്ചർ, കെ.ജി. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പടുവിൽ കുഞ്ഞിമുഹമ്മദ് , ആയിഷാബാനു, വടശേരി മണികണ്ഠൻ, ഓമന രാമചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.