നിയമനം ലഭിച്ച വിനുവിനെ ആദരിച്ചു
1489592
Tuesday, December 24, 2024 5:14 AM IST
മലമ്പുഴ: മലമ്പുഴ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പിഎസ്സി കോച്ചിംഗ് ക്ലാസിൽനിന്നു പോലീസ് ഡിപ്പാർട്ട്മെന്റിലേക്ക് നിയമനം കിട്ടിയ വിനുവിനെ ആദരിച്ചു. ആനക്കൽ സ്കൂളിന് സമീപമുള്ള പഠനകേന്ദ്രത്തിൽ വച്ചാണ് ആദരവ് ചടങ്ങുനടന്നത്. മലമ്പുഴ എസ്എച്ച്ഒ എം. സുജിത്ത് മെമന്റോ നൽകി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
എഎസ് ഐ ശ്രീധരൻ, ജനമൈത്രി ബീറ്റ് ഓഫീസർ രമേഷ്, മലമ്പുഴ സ്കൂൾ അധ്യാപകൻ മുരുകൻ എന്നിവർ പ്രസംഗിച്ചു. തുടക്കത്തിൽ പത്തു കുട്ടികളുമായി തുടങ്ങിയ സൗജന്യ പിഎസ്സി കോച്ചിംഗ് ഇപ്പോൾ 35 കുട്ടികൾ ഉണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശത്തെ ചെറുപ്പക്കാരെ സർക്കാർ ജോലി നേടാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം വരെ മുന്നോട്ട് എന്ന പദ്ധതി കൊണ്ട് പോലീസ് ഉദ്ദേശിക്കുന്നത്.