ഒറ്റപ്പാലം ബസ് സ്റ്റാൻഡ് കോംപ്ലക്സ് കെട്ടിടം പൊളിക്കുന്നതിനു സ്റ്റേ
1489855
Wednesday, December 25, 2024 12:15 AM IST
ഒറ്റപ്പാലം: പഴയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിച്ചു നീക്കാനുള്ള നഗരസഭാ ഉത്തരവിനു ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്. കെട്ടിടം പൊളിച്ചു നിക്കുന്നതിനെതിരേ വാടകക്കാരായ വ്യാപാരികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സ്റ്റേ.
വരുന്ന രണ്ടാഴ്ചയ്ക്കകം നഗരസഭയുടെ എല്ലാ നടപടിക്രമങ്ങളും അടങ്ങുന്ന രേഖകൾ ഹൈക്കോടതിയിൽ ഹാജരാക്കാൻ നഗരസഭയ്ക്കു നിർദ്ദേശവും നൽകിയിട്ടുണ്ട്.
പാലക്കാട്- കുളപ്പുള്ളി പ്രധാന പാതയ്ക്ക് അഭിമുഖമായി നിൽക്കുന്ന കെട്ടിടത്തിന്റെ ബാലക്ഷയം കാരണമാണ് പൊളിക്കാൻ കാരണമായി നഗരസഭ തീരുമാനിച്ചത്.പഴയ കെട്ടിടത്തിന് കെട്ടിടത്തിന്റെ കാലംമുതൽതന്നെ ഇവിടെ കച്ചവടം ആരംഭിച്ച വ്യാപാരികൾ ഇപ്പോഴുമുണ്ട്.
ഇത്തരം കച്ചവടക്കാർ കെട്ടിടങ്ങൾ ഉൾപ്പെടെ 33 കച്ചവട സ്ഥാപനങ്ങളാണ് കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നത്.
ഒരാഴ്ച മുമ്പാണ് 15 ദിവസത്തിനകം നിലവിൽ വാടക പിടിക്കുകയുണ്ടെങ്കിൽ ആയത് അടച്ചു തീർത്ത് കടമുറികൾ അടച്ചുപൂട്ടി താക്കോൽ നഗരസഭയിൽ ഏൽപ്പിക്കാൻ ബന്ധപ്പെട്ടവർ നോട്ടീസ് നൽകിയത്.
പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിൽ തങ്ങൾ എതിരല്ലെന്നും ഉള്ളിലെ പുതിയ കെട്ടിടത്തിൽ നിലവിലുള്ള കച്ചവടക്കാർക്ക് കച്ചവടം ചെയ്യാൻ സൗകര്യമൊരുക്കണം എന്നുമാണ് കോടതിയിൽ ഹർജി നൽകിയിട്ടുള്ള കച്ചവടക്കാരുടെ പ്രതികരണം.
ഇക്കാര്യത്തിൽ നഗരസഭയുടെ ഭാഗത്തുനിന്നും കൃത്യമായ നിലപാടുണ്ടാവില്ല എന്നാണ് വ്യാപാരികളുടെ പരാതി. പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിപ്പം നിലവിൽ കച്ചവടംചെയ്യുന്ന വ്യാപാരികൾക്കു ഉപാധികൾ ഒന്നുമില്ലാതെ തന്നെ പുതിയ കെട്ടിടത്തിൽ കച്ചവടത്തിന് സൗകര്യമൊരുക്കണമെന്ന് വ്യാപാരികൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.