മരിയൻ സൈന്യം വേൾഡ് മിഷൻ കിറ്റ്, ചികിത്സാസഹായ വിതരണം
1490096
Friday, December 27, 2024 3:33 AM IST
വടക്കഞ്ചേരി: ക്രിസ്മസിനോടനുബന്ധിച്ച് മരിയൻ സൈന്യം വേൾഡ് മിഷൻ 35 നിർധനകുടുംബങ്ങൾക്ക് പലചരക്ക്, പച്ചക്കറി, ഇറച്ചി തുടങ്ങിയവ ഉൾപ്പെടുന്ന കിറ്റുകൾ വിതരണം ചെയ്തു. 10 രോഗിക്കൾക്കു ചികിത്സാധനസഹായവും കേക്കും വിതരണം ചെയ്തു.
കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. റ്റിബിൻ കരോട്ടുപുള്ളുവേലിപാറയിൽ നിർവഹിച്ചു. ചികിത്സാധനസഹായവിതരണം ചിറ്റടി സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസ് കൊച്ചുപറമ്പിൽ നിർവഹിച്ചു.
മരിയൻ സൈന്യം ജില്ലാ പ്രസിഡന്റ് ജോൺ മണക്കളം, ജില്ലാ സെക്രട്ടറി ട്രീസ മരിയ, ട്രഷറർ സിജോ മുതുകാട്ടിൽ, സണ്ണി നടയത്ത്, ബിജു പുലികുന്നേൽ, ബിജോയി കോട്ടയിൽ, ജോൺസൺ താക്കോൽക്കാരൻ, സാമൂഹികപ്രവർത്തകൻ ദാസ്കരൻ ചെല്ലുപടി എന്നിവർ പങ്കെടുത്തു.