വ​ട​ക്ക​ഞ്ചേ​രി: ക്രി​സ്മ​സി​ന്‍റെ ശാ​ന്തി​യും സ​ന്തോ​ഷ​വും പ​ങ്കു​വ​ച്ച് രാ​വു​ക​ളി​ൽ ക്രി​സ്മ​സ് ക​രോ​ൾ സം​ഘ​ങ്ങ​ളു​ടെ യാ​ത്ര​ക​ൾ.​ദേ​വാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും കു​ടും​ബ യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും ഈ ​ദി​വ​സ​ങ്ങ​ളി​ലാ​യി ക​രോ​ൾ പ​രി​പാ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ക്രി​സ്മ​സി​ന്‍റെ ഏ​റ്റ​വും ആ​ക​ർ​ഷകമാ​യ ഒ​ന്നാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ പ​ങ്കെ​ടു​ത്തു​ള്ള വ​ർ​ണാ​ഭ​മാ​യ ക്രി​സ്മ​സ് ക​രോ​ൾ യാ​ത്ര​ക​ൾ. യാ​ത്രാവ​ഴി​ക​ളി​ലെ​ല്ലാം കേ​ക്ക് വി​ത​ര​ണ​വും പാ​പ്പാ സം​ഘ​ത്തി​ന്‍റെ മ​ധു​ര ഗാ​ന​ങ്ങ​ളു​മാ​യി ദേ​ശ​ങ്ങ​ളും ക്രി​സ്മ​സ് പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കും. കു​ടി​ച്ചേ​ര​ലി​ന്‍റേയും സൗ​ഹൃ​ദ​ത്തി​ന്‍റേ​യും കൂ​ട്ടാ​യ്മ​യു​ടെ​യു​മൊ​ക്കെ സ​ന്ദേ​ശ​മാ​ണ് ക്രി​സ്മ​സ് ക​രോ​ൾ.