ഗുഡ്ഷെപ്പേർഡ് ഹെൽത്ത് എജ്യുക്കേഷൻ സെന്ററിൽ സൗജന്യ നിയമ അവബോധ ക്ലാസ്
1489333
Monday, December 23, 2024 2:08 AM IST
കോയന്പത്തൂർ: കാരമട ഗുഡ്ഷെപ്പേർഡ് ഹെൽത്ത് എജ്യുക്കേഷൻ സെന്ററിൽ കോയമ്പത്തൂർ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നിയമ അവബോധ ക്ലാസ് നടത്തി. കോയമ്പത്തൂർ ജില്ലാ കോടതിയിലെ സെക്രട്ടറിയും ജില്ലാ സബ് ജഡ്ജിയുമായ രമേഷ് മുഖ്യാതിഥിയായിരുന്നു.ഗുഡ്ഷെപ്പേർഡ് സെന്റർ ഡയറക്ടർ ജനറൽ സിസ്റ്റർ അനില മാത്യു എഫ്സിസി അധ്യക്ഷത വഹിച്ചു. കാരമട, പെരിയനായ്ക്കൻപാളയം ബ്ലോക്കിൽ നിന്നുള്ള 95 സ്ത്രീകൾ പങ്കെടുത്തു.
അഡ്വ. സ്റ്റെഫീന റോസ്, അഡ്വ. കെ. കീർത്തന, പാരാ ലീഗൽ അഡ്വൈസർമാരായ വിവേകാനന്ദർ, ശരവണൻ, ഗുഡ്ഷെപ്പേർഡ് കോൺവന്റ് സുപ്പീരിയർ സിസ്റ്റർ റൊസീന, സെക്രട്ടറി സിസ്റ്റർ ദീപ്തി എഫ്.സി.സി എന്നിവർ പങ്കെടുത്തു.