നന്മ ഒലവക്കോടിന്റെ ക്രിസ്മസ്- പുതുവത്സരാഘോഷം
1489858
Wednesday, December 25, 2024 12:15 AM IST
പാലക്കാട്: അകത്തേതറ താണാവിൽ നിന്ന് ഹേമാംബികനഗർ വരെ മതസൗഹാർദ ന്ദേശയാത്ര നടത്തി "നന്മ ആരോഗ്യ വർഷം 2025"-ന് തുടക്കം കുറിച്ചു ക്രിസ്മസ്- തുവത്സരം ആഘോഷിച്ചു. ഹേമാംബികനഗറിൽനടത്തിയ സമാപനസമ്മേളനത്തിൽ നന്മ സെക്രട്ടറി മനോജ് കെ. മൂർത്തി സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റ് കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ഫ്രെഡി അരിക്കാടൻ ഉദ്ഘാടനം നിർവഹിച്ചു ക്രിസ്മസ് സന്ദേശം നൽകി.
പുതുപ്പരിയാരം സർക്കാർ ഹെൽത്ത് സെന്ററിലെ ഡോ. ബിജുമോൻ, ഹേമാംബിക നഗർ പോലീസ് സബ് ഇൻസ്പെക്ടർ സുദർശന, ലീഡ് കോളജ് ചെയർമാൻ ഡോ. തോമസ് ജോർജ് എന്നിവർ പ്രസംഗിച്ചു.