തൊഴിലുറപ്പ് ഓഫീസിനുമുന്നിൽ ബിജെപി പ്രതിഷേധം
1489334
Monday, December 23, 2024 2:08 AM IST
അകത്തേത്തറ: പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ പണിക്കിടയിൽ സിപിഎമ്മിന്റെ പരിപാടിക്ക് ആളെക്കട്ടുന്നതിനായി പങ്കെടുപ്പിക്കുന്നതിൽ ബിജെപിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുകയും പരാതി നൽകുകയും ചെയ്തു. പ്രതിഷേധ പരിപാടി ബിജെപി മലമ്പുഴ മണ്ഡലം പ്രസിഡന്റ് ജി. സുജിത്ത് ഉദ്ഘാടനം ചെയ്തു.
അകത്തേത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എ. സുധീർ അധ്യക്ത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ സ്വാമിനാഥൻ പാടത്ത്, പി. ജയപ്രകാശ്, ടി. രാമചന്ദ്രൻ, വാർഡ് മെംബർമാരായ കെ.കെ. അജയ്, എസ്. ഐശ്വര്യ, ഗീത ശിവൻ എന്നിവർ പ്രസംഗിച്ചു.