മലബാർയാത്രികർ ചോദിക്കുന്നു...ഇനിയൊരു പുനർജന്മമുണ്ടോ ഭാരതപ്പുഴ റെയിൽവേ സ്റ്റേഷന്?
1489588
Tuesday, December 24, 2024 5:14 AM IST
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ സ്പർശിക്കാതെ കടന്നുപോകുന്ന ട്രെയിനുകളെ പ്രയോജനപ്പെടുത്താൻ നടപടി വേണമെന്നു ജനകീയാവശ്യം. നിരവധി ട്രെയിനുകളാണ് ഷൊർണൂരിൽ കയറാതെ കടന്നുപോകുന്നത് .
ഈ ട്രെയിനുകളെ മലബാറിലുള്ള യാത്രക്കാർക്കും ഉപയോഗപ്പെടുത്താൻ ഭാരതപ്പുഴ റെയിൽവേ സ്റ്റേഷനെ പുനരുജ്ജീവിപ്പിക്കമെന്നും ആവശ്യമുയർന്നു.
കാടുമൂടിയും ബലക്ഷയം സംഭവിച്ചും നശിച്ചുകിടക്കുന്ന ഭാരതപ്പുഴ സ്റ്റേഷന്റെ കെട്ടിടം ഇപ്പോഴും റെയിൽവേ പാളത്തിനരികിലുണ്ട്.
ഇപ്പോൾ ഷൊർണൂർ റെയിൽവേ ജംഗ്ഷനിൽകയറി എൻജിൻ മാറ്റിയശേഷം പാലക്കാട് ഭാഗത്തേക്ക് പോകുമ്പോഴുള്ള സമയനഷ്ടത്തിന്റെ പേരിലാണ് ട്രെയിനുകൾ ഷൊർണൂർ കയറാതെ പോകുന്നത്.
40 ട്രെയിനുകളാണ് ഷൊർണൂരിൽകയറാതെ ഷൊർണൂർ എ,ബി കാബിനുകളും ഭാരതപ്പുഴസ്റ്റേഷനുംവഴി പാലക്കാട് ഭാഗത്തേക്കു പോകുന്നത്.
ഇതിൽ 15 ട്രെയിനുകൾ ദിവസേനയുള്ളവയും 25 എണ്ണം പ്രത്യേക ട്രെയിനുകളുമാണ്. ഇവയ്ക്ക് ഒരുമിനിറ്റ് ഭാരതപ്പുഴസ്റ്റേഷനിൽ സ്റ്റോപ്പനുവദിച്ചാൽ മലബാറിലെ യാത്രക്കാർക്കു കൂടുതൽ സൗകര്യമാകും.
ഷൊർണൂരിൽ നിന്ന് മൂന്നരകിലോമീറ്റർ മാത്രമേ ഭാരതപ്പുഴ സ്റ്റേഷനിലേക്കുള്ളൂ.
സാമ്പത്തികചെലവുള്ള പദ്ധതിക്ക് റെയിൽവേ തയാറാകുമോയെന്നതാണ് പ്രശ്നം.