ഭക്ഷ്യകിറ്റുകൾ വിതരണംചെയ്തു
1489594
Tuesday, December 24, 2024 5:14 AM IST
വടക്കഞ്ചേരി: ക്രിസ്മസിനോടനുബന്ധിച്ച് ദേവാലയങ്ങളിലെ വിൻസന്റ് ഡി പോൾ സൊസൈറ്റി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന ദേവാലയ യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് മാംസം ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ കിറ്റുകൾ വിതരണം ചെയ്തു.
കിറ്റുകളുടെ വിതരണോദ്ഘാടനം വികാരി ഫാ. അഡ്വ.റെജി പെരുമ്പിള്ളിൽ നിർവഹിച്ചു. സണ്ണി നടയത്ത്, ബിജു പുലിക്കുന്നേൽ, സേവ്യർ ചിരിയങ്കണ്ടത്ത്, രാജു അമ്പൂക്കൻ, ഫിലിപ്പ്, കൈക്കാരൻമാരായ ജോസ് ചുക്കനാന്നിയിൽ, ജെയിംസ് പൂതംകുഴി തുടങ്ങിയവർ പങ്കെടുത്തു.