മ​ണ്ണാ​ർ​ക്കാ​ട്: ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഫെ​യ്ത്ത് ഇ​ന്ത്യ സ്പെ​ഷ്യ​ൽ സ്കൂ​ളി​നു അ​നു​വ​ദി​ച്ച സ്കൂ​ൾ ബ​സി​ന്‍റെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. ഫെ​യ്ത്ത് ഇ​ന്ത്യ മാ​നേ​ജിം​ഗ് ട്ര​സ്റ്റി പി. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫെ​ഡ​റ​ൽ ബാ​ങ്ക് ഡെ​പ്യൂ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​മു എ​സ്. നാ​യ​ർ, ഫെ​ഡ​റ​ൽ ബാ​ങ്ക് അ​സോ​സി​യേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി. സു​രേ​ഷ് എ​ന്നി​വ​ർ താ​ക്കോ​ൽ കൈ​മാ​റി.

പ്രി​ൻ​സി​പ്പ​ൽ എം.​കെ. ര​ജ​നി, ഫെ​യ്ത്ത് ഇ​ന്ത്യ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ എം. ​ജ​യ​പ്ര​കാ​ശ്, ഡെ​പ്യൂ​ട്ടി ഹെ​ഡ്മി​സ്ട്ര​സ് കെ.​പി. ന​ളി​നി, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി പി. ​ഇ​ന്ദി​ര, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ. സു​ൽ​ഫി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ക്രി​സ്മ​സ് ആ​ഘോ​ഷ​വും ന​ട​ത്തി.