യുവാവിനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
1489562
Monday, December 23, 2024 10:44 PM IST
പുതുനഗരം: വീട്ടിൽനിന്നു മാങ്ങ പറിക്കാനെന്ന് പറഞ്ഞ് പുറത്തുപോയ യുവാവിനെ രണ്ടാം ദിവസം കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുനഗരം 1 ഐശ്വര്യ നഗർ കല്ലുവീട്ടിൽ ബഷീറിന്റെ മകൻ ഫാസിൽ (35) ആണ് മരിച്ചത്.
ഞായറാഴ്ച കാലത്താണ് ഫാസിൽ വീട്ടിൽ നിന്നുമിറങ്ങിയത്. ഇന്നലെ രാവിലെ എഴിനാണ് നാട്ടുകാർ കുള ചെമ്പക്കുളത്തിൽ മൃതദേഹം കണ്ടെത്തി പോലീസിന് വിവരം നൽകിയത്. ചിറ്റൂർ പോലീസ് ഇൻക്വസ്റ്റിനുശേഷം പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം നടത്തി.