പൈതൃകം തൊട്ടറിഞ്ഞ് എൻഎസ്എസ് സഹവാസക്യാന്പ്
1490103
Friday, December 27, 2024 3:33 AM IST
അഗളി: സൈലന്റ് വാലി ഉൾപ്പെടെയുള്ള അട്ടപ്പാടിയിലെ വിനോദസഞ്ചാര മേഖലകളിൽ പ്രകൃതി പൈതൃകവും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതോടൊപ്പം പ്രധാന ഘടകമായ പാരിസ്ഥിതിക വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ അഭിപ്രായമുയർന്നു.
മലപ്പുറം ഗവൺമെന്റ് കോളജിലെ എൻഎസ്എസ് യൂണിറ്റുകളുടെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് ചർച്ച സംഘടിപ്പിച്ചത്. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. സൈനുൽ ആബിദ് കോട്ട ഉദ്ഘാടനം ചെയ്തു.
ക്യാമ്പിന്റെ ഭാഗമായി മുരുകൻ തമ്പാരക്കോടിന്റെ നേതൃത്വത്തിൽ ഗോത്ര കലാകാരന്മാർ അവതരിപ്പിക്കുന്ന നാടൻ പാട്ടും അരങ്ങേറി. ആനക്കെട്ടി വട്ടവടയിൽ ബാംബൂ പ്രൊഡക്ഷൻ സെൻട്രൽ സന്ദർശിച്ചു.
ഊര് സന്ദർശനങ്ങളും വിദ്യാർഥികൾക്ക് കൗതുകമായി. ഊരിലെ കലാകാരികൾ വിദ്യാർഥികൾക്കായി വായ്പാട്ടും നിർത്തവും അവതരിപ്പിച്ചു. വോളന്റിയർമാരായ നിഹില, മുഹമ്മദ് ഹനീൻ,ഷഹീമ, ടി അശ്വിൻ നേതൃത്വം നൽകി.