എംജിആർ ചരമവാർഷിക ദിനാചരണം
1490104
Friday, December 27, 2024 3:33 AM IST
വണ്ടിത്താവളം: അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി എംജിആറിന്റെ മുപ്പത്തിയേഴാം ചരമവാർഷികം എഐഎഡിഎംകെ ചിറ്റൂർ നിയോജക മണ്ഡലം കമ്മിയുടെ നേതൃത്വത്തിൽ ആചരിച്ചു. എംജി ആറിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
മേട്ടുപ്പാളയത്തു നടന്ന ചടങ്ങിൽ നിയോജകമണ്ഡലം സെക്രട്ടറി വി.എൽ. ദൊരൈ അധ്യക്ഷത വഹിച്ചു. ടി. മുരുകൻ, ആർ. രാജൻ , ഗംഗാധരൻ ചുള്ളിമട, ജി. ജയൻ, കെ. ശിവൻ, കെ. മാധവൻ, കെ. മുരുകേശൻ, മാധവൻ എന്നിവർ പ്രസംഗിച്ചു. ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, നാട്ടുകൽ, വേലന്താവളം എന്നിവിടങ്ങളിലും ചരമദിനാചരണം നടന്നു.